മീൻമുട്ടി ഇക്കോ ടൂറിസത്തിൻ്റെ ടിക്കറ്റ് കൗണ്ടറിന് പിന്നിലെ പറയറിൽനിന്നാണ് ഈ കാഴ്ച കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 5-21ന് നല്ല ശബ്ദത്തോടെ മലവെള്ളം വന്നു. വൈകുന്നേരമായതിനാൽ കല്ലാർ തീരത്ത് വിനോദസഞ്ചാരികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഈ ഭാഗങ്ങളിൽ മഴ പെയ്തില്ല. ഉൾവനത്തിൽ ശക്തമായ മഴ പെയ്താൽ കല്ലാറിൽ ജലനിരപ്പ് ഉയരുകയും അതിൻ്റെ ഫലം വാമനപുരം നദിയിലും ദൃശ്യമാകും.
കല്ലാറിൽ അപ്രതീക്ഷത മലവെള്ള പാച്ചിൽ. കുളിക്കാനിറങ്ങുന്നവർ ജാഗ്രതൈ
For breaking news and live news updates, like us on Facebook or follow us on Twitter and YouTube . Read more on Latest News on Pinewz.com
ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ റെക്കോർഡ് മറികടന്നാണ് ഇടുക്കി ചിന്നക്കനാൽ സ്വദേശികളായ ചിലമ്പരശൻ- ജെനിഫർ ദാമ്പതികളുടെ മകൾ ക്ളാരിസ ജഫാലിയ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. വസ്തുക്കൾ തിരിച്ചറിയാനുള്ള കുഞ്ഞിന്റെ കഴിവ് മനസിലാക്കി, മൂന്നാം മാസം മുതൽ അമ്മ ജനിഫർ കുട്ടിയ്ക് പരിശീലനം നൽകുകയായിരുന്നു. ഫല വർഗ്ഗങ്ങളുടെ വിഭാഗത്തിൽ ആണ് കുഞ്ഞ് മത്സരിച്ചത്. 33 ഫല വര്‍ഗങ്ങളുടെ ചിത്രങ്ങൾ ഈ അഞ്ച് മാസകാരി തിരിച്ചറിയും.
അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയില് മരം മുറിക്കുന്നതിനിടെ അസുഖബാധയേറ്റ് മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പ്രദേശവാസിയായ സുനീഷ് ആയിരുന്നു കുടുങ്ങിയത്. അഗ്നിരക്ഷാ സേനയുടെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വി എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുനീഷിനെ സുരക്ഷിതമായി താഴെയിറക്കി.