Back

ഇടുക്കിയിൽ നിരവധി ഇരു ചക്ര വാഹന മോഷണ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിൽ
Nedumkandam, Kerala:
രാജാക്കാട് മാങ്ങാതൊട്ടി സ്വദേശി ഒറ്റപ്ലാക്കൽ അനൂപ്, അണക്കര സ്വ ദേശി വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് ഉടുമ്പഞ്ചോല മുക്കുടിയിൽ നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരികെയാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കോതമംഗലത് പോയി തിരികെ വരുന്ന വഴി അടിമാലിയ്ക് സമീപത്തു വെച്ച് അപകടത്തിൽ പെടുകയും പെട്രോളിങ്ങിന് എത്തിയ അടിമാലി പോലീസിന്റെ പിടിയിൽ ആവുകയുമായിരുന്നു. രാജാകാട്ടിൽ നിന്ന് രണ്ടും കുമളിയിൽ നിന്ന് രണ്ട് ബൈക്കുകളു ഇവർ മോഷ്ടിച്ചിട്ടുണ്ട്
0
Report
കാറ്റും കാഴ്ചകളും തേടി ഒരു യാത്ര പോയാലോ: ഇടുക്കിയിലെ ചതുരംഗ പാറയിലേയ്ക്
Udumbanchola, Kerala:
സദാസമയം വീശിയടിയ്ക്കുന്ന തണുത്ത കാറ്റ്, മല മുകളിൽ കാറ്റിനെ തടഞ്ഞ് ഉയർന്നു നിൽക്കുന്ന കറ്റാടികൾ, താഴ്വാരത്തിലെ കൃഷിയിടങ്ങൾ, ചെങ്കുത്തായ മല നിരകൾ, അങ്ങനെ കാഴ്ചകൾ ഏറെ ഉണ്ട് ചതുരംഗപാറയിൽ. ഏലമലകാടുകളിൽ തമിഴ്നാട് അതിർത്തിയിലാണ് ചതുരംഗപാറ സ്ഥിതിചെയ്യുന്നത്. കാറ്റാടികൾ സ്ഥാപിച്ചിരിയ്ക്കുന്നത് തമിഴ്നാട് ആണ്. മലമുകളിൽ വരെ വാഹനങ്ങളിൽ എത്താം എന്നതാണ് പ്രദേശത്തിന്റെ മറ്റൊരു സവിശേഷത. ട്രക്കിങ്ങിനും അനുയോജ്യം. കുത്തനെയുള്ള കയറ്റമാണെങ്കിലും കാറ്റിന്റെ സാനിധ്യം മൂലം അധികം ബുദ്ധിമുട്ട് അനുഭവപെടില്ല.
0
Report