ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ റെക്കോർഡ് മറികടന്നാണ് ഇടുക്കി ചിന്നക്കനാൽ സ്വദേശികളായ ചിലമ്പരശൻ- ജെനിഫർ ദാമ്പതികളുടെ മകൾ ക്‌ളാരിസ ജഫാലിയ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. വസ്തുക്കൾ തിരിച്ചറിയാനുള്ള കുഞ്ഞിന്റെ കഴിവ് മനസിലാക്കി, മൂന്നാം മാസം മുതൽ അമ്മ ജനിഫർ കുട്ടിയ്ക് പരിശീലനം നൽകുകയായിരുന്നു. ഫല വർഗ്ഗങ്ങളുടെ വിഭാഗത്തിൽ ആണ് കുഞ്ഞ് മത്സരിച്ചത്. 33 ഫല വര്ഗങ്ങളുടെ ചിത്രങ്ങൾ ഈ അഞ്ച് മാസകാരി തിരിച്ചറിയും.