അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയില്‍ മരം മുറിക്കുന്നതിനിടെ അസുഖബാധയേറ്റ് മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പ്രദേശവാസിയായ സുനീഷ് ആയിരുന്നു കുടുങ്ങിയത്. അഗ്നിരക്ഷാ സേനയുടെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുനീഷിനെ സുരക്ഷിതമായി താഴെയിറക്കി.