PINEWZ
icon-pinewzicon-zee
PINEWZ
201301
Noida, Gautam Budh Nagar, Uttar Pradesh
Select LanguageLog In
Become a News Creator

Your local stories, Your voice

Follow us on
Download App fromplay-storeapp-store
Advertisement
Back
Idukki685553

കാറ്റും കാഴ്ചകളും തേടി ഒരു യാത്ര പോയാലോ: ഇടുക്കിയിലെ ചതുരംഗ പാറയിലേയ്ക്

Jun 11, 2025 07:47:55
Udumbanchola, Kerala
സദാസമയം വീശിയടിയ്ക്കുന്ന തണുത്ത കാറ്റ്, മല മുകളിൽ കാറ്റിനെ തടഞ്ഞ് ഉയർന്നു നിൽക്കുന്ന കറ്റാടികൾ, താഴ്വാരത്തിലെ കൃഷിയിടങ്ങൾ, ചെങ്കുത്തായ മല നിരകൾ, അങ്ങനെ കാഴ്ചകൾ ഏറെ ഉണ്ട് ചതുരംഗപാറയിൽ. ഏലമലകാടുകളിൽ തമിഴ്നാട് അതിർത്തിയിലാണ് ചതുരംഗപാറ സ്ഥിതിചെയ്യുന്നത്. കാറ്റാടികൾ സ്ഥാപിച്ചിരിയ്ക്കുന്നത് തമിഴ്നാട് ആണ്. മലമുകളിൽ വരെ വാഹനങ്ങളിൽ എത്താം എന്നതാണ് പ്രദേശത്തിന്റെ മറ്റൊരു സവിശേഷത. ട്രക്കിങ്ങിനും അനുയോജ്യം. കുത്തനെയുള്ള കയറ്റമാണെങ്കിലും കാറ്റിന്റെ സാനിധ്യം മൂലം അധികം ബുദ്ധിമുട്ട് അനുഭവപെടില്ല.
0
Report

For breaking news and live news updates, like us on Facebook or follow us on Twitter and YouTube . Read more on Latest News on Pinewz.com

Advertisement
Jun 11, 2025 14:05:21
Nedumkandam, Kerala:
രാജാക്കാട് മാങ്ങാതൊട്ടി സ്വദേശി ഒറ്റപ്ലാക്കൽ അനൂപ്, അണക്കര സ്വ ദേശി വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് ഉടുമ്പഞ്ചോല മുക്കുടിയിൽ നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇത്‌ സംബന്ധിച്ച് അന്വേഷണം നടന്നു വരികെയാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച ബൈക്കിൽ കോതമംഗലത് പോയി തിരികെ വരുന്ന വഴി അടിമാലിയ്ക് സമീപത്തു വെച്ച് അപകടത്തിൽ പെടുകയും പെട്രോളിങ്ങിന് എത്തിയ അടിമാലി പോലീസിന്റെ പിടിയിൽ ആവുകയുമായിരുന്നു. രാജാകാട്ടിൽ നിന്ന് രണ്ടും കുമളിയിൽ നിന്ന് രണ്ട് ബൈക്കുകളു ഇവർ മോഷ്ടിച്ചിട്ടുണ്ട്
0
Report
Aug 30, 2024 05:53:30
Nedumkandam, Kerala:

ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ റെക്കോർഡ് മറികടന്നാണ് ഇടുക്കി ചിന്നക്കനാൽ സ്വദേശികളായ ചിലമ്പരശൻ- ജെനിഫർ ദാമ്പതികളുടെ മകൾ ക്‌ളാരിസ ജഫാലിയ ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. വസ്തുക്കൾ തിരിച്ചറിയാനുള്ള കുഞ്ഞിന്റെ കഴിവ് മനസിലാക്കി, മൂന്നാം മാസം മുതൽ അമ്മ ജനിഫർ കുട്ടിയ്ക് പരിശീലനം നൽകുകയായിരുന്നു. ഫല വർഗ്ഗങ്ങളുടെ വിഭാഗത്തിൽ ആണ് കുഞ്ഞ് മത്സരിച്ചത്. 33 ഫല വര്ഗങ്ങളുടെ ചിത്രങ്ങൾ ഈ അഞ്ച് മാസകാരി തിരിച്ചറിയും. 

0
Report
Aug 17, 2024 12:39:19
Kollengode South, Kerala:
കൊല്ലങ്കോട് പലകപ്പാണ്ടി വെള്ളച്ചാട്ടത്തിന് സമീപം കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് ആന ഇറങ്ങിയത്. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മേഖലയാണിത്. പ്രദേശത്തെത്തിയ വനം വകുപ്പ് അധികൃതരാണ് ആനയെ കണ്ടത്.
0
Report
Aug 17, 2024 12:38:19
Munnar, Kerala:

അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയില്‍ മരം മുറിക്കുന്നതിനിടെ അസുഖബാധയേറ്റ് മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പ്രദേശവാസിയായ സുനീഷ് ആയിരുന്നു കുടുങ്ങിയത്. അഗ്നിരക്ഷാ സേനയുടെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുനീഷിനെ സുരക്ഷിതമായി താഴെയിറക്കി.

0
Report
Aug 17, 2024 12:33:40
Munnar, Kerala:
ഇടുക്കി ജില്ലയിലെ സിഎച്ച്ആർ ഭൂമി വിഷയത്തിൽ സർക്കാരിനെതിരെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് . ഭൂമിയുടെ അളവ് സംബന്ധിച്ച് കൃത്യമായ വിവരം ജനങ്ങളെ അറിയിക്കണം.
0
Report
Aug 13, 2024 09:45:29
Nedumangad, Kerala:

മീൻമുട്ടി ഇക്കോ ടൂറിസത്തിൻ്റെ ടിക്കറ്റ് കൗണ്ടറിന് പിന്നിലെ പറയറിൽനിന്നാണ് ഈ കാഴ്ച കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 5-21ന് നല്ല ശബ്ദത്തോടെ മലവെള്ളം വന്നു. വൈകുന്നേരമായതിനാൽ കല്ലാർ തീരത്ത് വിനോദസഞ്ചാരികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഈ ഭാഗങ്ങളിൽ മഴ പെയ്തില്ല. ഉൾവനത്തിൽ ശക്തമായ മഴ പെയ്താൽ കല്ലാറിൽ ജലനിരപ്പ് ഉയരുകയും അതിൻ്റെ ഫലം വാമനപുരം നദിയിലും ദൃശ്യമാകും.

0
Report
Advertisement
Back to top